.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ചൊവ്വാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയ്നുകൾ സർവീസ് നടത്തും. പൊങ്കാല ദിനമായ അന്ന് മറ്റു ട്രെയ്നുകൾക്ക് അധിക സ്റ്റോപ്പും അനുവദിച്ചു. മൂന്ന് അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾക്ക് അധിമായി സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ 6, 7 തീയതികളിൽ അനുവദിച്ചിട്ടുണ്ട്.
എറണാകുളം ജംക്ഷനിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തുന്ന സ്പെഷൽ ട്രെയ്ൻ നിർത്തുന്ന സ്റ്റേഷനുകളും സമയവും: പിറവം റോഡ് (2.20), വൈക്കം (2.26), ഏറ്റുമാനൂർ (2.42), കോട്ടയം (2.55), ചങ്ങനാശേരി (3.13), തിരുവല്ല (3.24), ചെങ്ങന്നൂർ (3.35), മാവേലിക്കര (3.47), കായംകുളം (3.580, കരുനാഗപ്പള്ളി (4.13), കൊല്ലം (4.40), മയ്യനാട് (4.55), പരവൂർ (5.00), വർക്കല (5.11), കടയ്ക്കാവൂർ (5.22), ചിറയിൻകീഴ് (5.27), മുരുക്കുംപുഴ (5.35), കണിയാപുരം (5.39), കഴക്കൂട്ടം (5.45), കൊച്ചുവേളി (5.53), പേട്ട (6.00).
തിരിച്ച് പൊങ്കാല കഴിഞ്ഞു മടങ്ങുന്നവർക്കായി തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച 3.30ന് യാത്ര തിരിക്കുന്ന രണ്ടാമത്തെ സ്പെഷൽ ട്രെയിൻ രാത്രി 8.15ന് എറണാകുളം ജംക്ഷനിൽ എത്തും. ഇതേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും. ഇതോടൊപ്പം, തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്കാണ് മൂന്നാമത്തെ സ്പെഷൽ ട്രെയ്ൻ. ഇത് ഏഴിന് ഉച്ചതിരിഞ്ഞ് 2.45ന് പുറപ്പെട്ട് വൈകിട്ട് 4.30ന് നാഗർകോവിലിൽ എത്തും. നേമം, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള, ധനുവച്ചപുരം, പാറശാല, കുഴിത്തുറ വെസ്റ്റ്, കുഴിത്തുറ, പള്ളിയാടി, എരണിയൽ എന്നീ സ്റ്റേഷനുകളിൽ നിർത്തും.
കൂടാതെ, മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. തിങ്കളാഴ്ചത്തെ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് പരവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ നിര്‍ത്തും. ഇതിന് പുറമെ മുംബൈ- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിനും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസിനും അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയും വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ അന്നേദിവസം ഓപ്പറേറ്റ് ചെയ്യും. നിലവിൽ നാനൂറോളം സർവീസുകളാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ നടത്തുന്നത്.