ധനസഹായവും ഗ്രൂപ്പ് ഇൻഷുറൻസും: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം ഈ ബജറ്റ്
തിരുവനന്തപുരം: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി സംസ്ഥാന ബജറ്റ്. തൊഴിലാളികൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ബജറ്റിൽ കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഇൻഷുറൻസുകളാണ് നൽകുക.
ഓട്ടോ സ്റ്റാന്‍റുകളെ മൈക്രോ ഹബ്ബുകളാക്കും. ഇലക്ട്രിക് ചാർജിങ് സൗകര്യം ഉൾപ്പെടെയുള്ള സ്മാർട്ട് മൈക്രോ ഹബ്ബുകൾക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഓട്ടോകൾ പരിസ്ഥിതി സൗഹൃദമാക്കുമെന്നും ഇതിനായി ഇലക്ട്രിക് ഓട്ടോ വാങ്ങാന്‍ 40,000 ധനസഹായം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ഇതിനു പുറമേ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചു.