ഇ.പി. ജയരാജന്‍റെ ആത്മകഥാ വിവാദം; ഡിസി ബുക്ക്സ് പബ്ലിക്കേഷൻ വിഭാഗം മുൻ മേധാവി അറസ്റ്റിൽ‌ 
Kerala

ഇ.പി. ജയരാജന്‍റെ ആത്മകഥാ വിവാദം; ഡിസി ബുക്ക്സ് പബ്ലിക്കേഷൻ വിഭാഗം മുൻ മേധാവി അറസ്റ്റിൽ‌

ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്

Namitha Mohanan

കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്‍റെ ആത്മകഥയുമായു ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്ക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാർ അറസ്റ്റിൽ.

കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

അതേസമയം, കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 469 ആയി, 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി

ജാതി സംവരണം നിർത്തലാക്കണമെന്ന ആവശ‍്യം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര മന്ത്രി

സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്നത് അഭ‍്യൂഹമാണെന്ന് രമേശ് ചെന്നിത്തല

പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ

യാത്രക്കാർ ശ്രദ്ധിക്കുക: മുംബൈ എയർപോർട്ടിലെ വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്നു