കണ്ഠര് രാജീവര്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരേ എസ്ഐടി. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം.
തന്ത്രിക്കെതിരേ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരേയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുന്നത്.
ഉത്തരവിലെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് എസ്ഐടിയുടെ ആവശ്യം. എന്നാലിതിന് നിലവിൽ സാധ്യതയില്ല. ഡിജിപിയുടെ നിയമോപദേശം ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി മുന്നോട്ട് പോകാനാണ് എസ്ഐടിയുടെ തീരുമാനം.
പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലിൽ വ്യക്തമാണ്. തന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും കോടതി ഉത്തരവിൽ പറയുന്നു.