എൻഡിഎ ഗവൺമെന്റിനെ താങ്ങി നിർത്താൻ വേണ്ടി മാത്രമുള്ള ബജറ്റെന്ന് ബെന്നി ബഹനാൻ 
Kerala

എൻഡിഎ ഗവൺമെന്റിനെ താങ്ങി നിർത്താൻ വേണ്ടി മാത്രമുള്ള ബജറ്റെന്ന് ബെന്നി ബഹനാൻ

പ്രത്യേകിച്ച് കേരളത്തിന് യാതൊന്നും തന്നെ ബജറ്റിൽ വകയിരുത്തിയിട്ടില്ല

Renjith Krishna

കൊച്ചി : നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എൻ ഡി എ ഗവൺമെന്റിനെ താങ്ങി നിർത്താൻ വേണ്ടി മാത്രമുള്ള ബജറ്റാണെന്ന് ബെന്നി ബഹനാൻ എം പി കുറ്റപ്പെടുത്തി. എൻ ഡി എ സർക്കാരിനെ താങ്ങി നിർത്തുന്ന കേവലം രണ്ട് പാർട്ടികൾക്ക് വേണ്ടി മാത്രമുള്ളതായി അതൊതുങ്ങി. ഇന്ത്യൻ പാർലമെന്റ്ന് അകത്തായിരുന്നില്ല ഈ ബജറ്റ് നടത്തേണ്ടിയിരുന്നത്. മറിച്ച് ബീഹാറിലോ, ആന്ത്രയിലോ ആയിരുന്നു ഇത് അവതരിപ്പിക്കേണ്ടിയിരുന്നത്.

ബജറ്റ് സമ്പൂർണ്ണമായും നിരാശാജനകമാണ്. പ്രത്യേകിച്ച് കേരളത്തിന് യാതൊന്നും തന്നെ ബജറ്റിൽ വകയിരുത്തിയിട്ടില്ല. ടൂറിസം രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ പോലും കേരളത്തെ ഒരു രീതിയിൽ പോലും പരിഗണിച്ചില്ല. തീർത്ഥാടന ടൂറിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സമ്പൂർണ്ണമായും അവഗണിച്ചതായും അതുകൊണ്ട് തന്നെ സമ്പൂർണ്ണ രീതിയിൽ നിരാശകരമായ ബജറ്റാണിതെന്നും ബെന്നി ബഹനാൻ എം പി കുറ്റപ്പെടുത്തി.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി