തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന കേരള ബ്രാൻഡ് ജവാന് മദ്യത്തിന്റെ ഉത്പാദനം വർധിപ്പിക്കാൻ ബെവ്റിജസ് കോർപ്പറേഷൻ (ബെവ്കോ).
കൂടാതെ, ഇനി മുതല്‍ ജവാന് മദ്യം അര ലിറ്ററില്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.
ഒരു മാസം 1.5 ലക്ഷം കെയ്സ് ജവാന് റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റര്‍ ജവാന് റമ്മിന് വില. അര ലിറ്ററില്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ജനപ്രിയമാകാനുള്ള സാധ്യതയുമുണ്ട്. അടുത്ത ആഴ്ച മുതല്‍ ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തും. നിലവില്‍ 8,000 കേയ്സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉത്പാദന ലൈനുകളുടെ എണ്ണം ഉയര്‍ത്തുന്നതോടെ പ്രതിദിനം 12,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാം.
ജവാന് റമ്മിന്റെ ഉത്പാദകരായ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് കമ്പനി മദ്യം നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാം.
വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കൂടുതല്‍ ജവാന് വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.
ഏറ്റവും ആരാധകരുള്ള മദ്യമാണ് ജവാന്. കഴിഞ്ഞ വര്‍ഷം ജവാന് റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.