ഭൂതത്താന്‍കെട്ട് ബാരേജിലെ വെളളം നിയന്ത്രണവിധേയമായി തുറന്നുവിടും file image
Kerala

ഭൂതത്താന്‍കെട്ട് ബാരേജിലെ വെളളം നിയന്ത്രണവിധേയമായി തുറന്നുവിടും

ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍

Ardra Gopakumar

കോതമംഗലം : മഴ ശക്തിപ്രാപിക്കുന്നതിനാല്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്നുമുതല്‍ (മേയ് 24 വെള്ളി) കൂടുതല്‍ വെളളം പുഴയിലേക്ക് നിയന്ത്രണവിധേയമായി തുറന്നുവിടും. ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അതേസമയം, ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറപ്പെടുവിച്ച പുതിയ മുന്നറിയിപ്പു പ്രകാരം 7 ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകുന്നു.

ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച ശക്തമായ മഴയ്ക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ