ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും

 
Kerala

"ഇതുവരെ എല്ലാം ഉള്ളിലൊതുക്കി, ഗതികെട്ടാണ് തുറന്ന് പറയുന്നത്"; ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം കണ്ടുവെന്നും അതിന്‍റെ തെളിവുകളുണ്ടെന്നും ബിന്ദു പറയുന്നു

Namitha Mohanan

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെളിവുകൾ കൈയിലുണ്ടെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ. മന്ത്രിയായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പുറത്തുപറയാതെ താൻ മിണ്ടാതിരുന്നുവെന്നും എന്നാൽ തനിക്ക് 'വട്ടാണെന്ന്' അദ്ദേഹം പ്രചരിപ്പിച്ചതോടെയാണ് രംഗത്തെത്തിയതെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

വാളകത്തെ വീട്ടിൽ വച്ചാന്‍റ് മന്ത്രിയെ വളരെ മോശം സാഹചര്യത്തിൽ‌ കണ്ടത്. അവിടെ കണ്ടത് മോശമെന്ന് പറയുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ്. ഈ ദൃശ്യങ്ങൾ പകർത്തിയപ്പോൾ മന്ത്രിയുടെ സ്റ്റാഫുകൾ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും തന്നെ തടയുകയും ചെയ്തു.

സഹായിയായ ശാന്തൻ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ പ്രദീപ് എന്നയാൾ വാതിൽ അടച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീയെ ശാന്തൻ തന്നെയാണ് കാറിൽ കയറ്റി പറഞ്ഞു വിട്ടത്. ഇതിന് ശേഷം മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി എന്ന് സെക്രട്ടറി മനോജ് തന്നോട് പറഞ്ഞതായും ബിന്ദു പറയുന്നു.

തുടർന്ന് ബിജെപി കൗൺസിലറായ ശ്രീലേഖയുടെ നിർദേശപ്രകാരമാണ് പൊലീസിന്‍റെ സഹായം തേടിയത്. സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും അവർ സംരക്ഷണം നൽകിയില്ല. 112 എന്ന നമ്പറിൽ വിളിച്ചപ്പോൾ എത്തിയ പിങ്ക് പൊലീസ് താൻ പെട്ടി പാക് ചെയ്ത എത്തിയപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളോട് സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ നിയമനടപടികൾക്ക് താൻ താല്പര്യപ്പെടുന്നില്ലെന്നും ബിന്ദു പ്രതികരിച്ചു.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി

നാലോവറിൽ വഴങ്ങിയത് 68 റൺസ്; അർഷ്ദീപ് സിങ്ങിന്‍റെ ഫോമില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത‍്യൻ താരം

വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി ഭരണത്തിന്‍റെ ബാക്കിപത്രം: കെസി വേണുഗോപാൽ എംപി

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി; അന്വേഷണം സിബിഐക്ക് വിട്ടു