ബിനീഷ് കോടിയേരി

 
Kerala

''തോൽവിയിൽ നിരാശയോ, വിജയത്തിൽ ആഹ്ലാദമോ ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ''; പോരാട്ടം തുടരുമെന്ന് ബിനീഷ് കോടിയേരി

ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം

Namitha Mohanan

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ബിനീഷ് കോടിയേരി.

ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഒരു തെരഞ്ഞെടുപ്പിൽ

ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ

പ്രസക്തിയും സ്വാധീനവും

നിശ്ചയിക്കുന്നത്.'

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,

വിജയിച്ചാൽ അമിതാഹ്ളാദമോ

കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല.

കാരണം, തിരഞ്ഞെടുപ്പ്

അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്.

കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്

അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്.

സഖാക്കളെ ,മുന്നോട്ട്. ..

"അതെ., വീണ്ടും പോരാട്ടം തുടരും

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച