Kerala

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ വിടുതൽ ഹർജി തള്ളി

കേസിലെ ഒന്നാം പ്രതിയുമായുള്ള പണമിടപാടുകളിലെ സംശയങ്ങൾ മൂലം ഹർജി തള്ളുകയായുരുന്നു.

ബംഗളൂരു: ലഹരി ഇടപാടു കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളി. ബംഗളൂരു സിറ്റി സെഷന്‍സ് കോടിയാണ് ഹർജി തള്ളിയത്.

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു ബിനീഷ് കോടിയേരി നൽകിയ ഹർജി. എന്നാൽ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപുമായുള്ള പണമിടപാടുകളിലെ സംശയങ്ങൾ സൂചിപ്പിച്ച് ജസ്റ്റിസ് എച്. എ മോഹന്‍ ഹർജി തള്ളുകയായുരുന്നു. ഇതോടെ കേസിലെ പ്രതിയായി തന്നെ ബിനീഷ്ല തുടരും.

ഇഡി അന്വേഷിക്കുന്ന കേസിലെ നാലാം പ്രിതിയാണ് ബിനീഷ്. ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം 2021 ഒക്‌ടോബറിലാണ് ജാമ്യം ലഭിക്കുന്നത്. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയൽ നടി ഡി. അനിഖ എന്നിവരെ ലബരികേസിൽ എന്‍സിബി അറസ്റ്റ് ചെയുന്നതാണ് കേസിന്‍റെ തുടക്കം. തുടർന്ന് അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുളള ഇടപാടുകളെ കുറിച്ചുള്ള സൂചന ലഭിക്കുകയും ഇതിൽ ബിനീഷിന്‍റെ പേരും ഉയർന്നു വന്നതോടെ ഇഡി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

ട്രാക്കിൽ വിള്ളൽ കണ്ടെത്തി! തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

വാഗമൺ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിൽ; ഡ്രൈവർക്കതിരേ കേസ്

ഇസ്രയേൽ വ‍്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്‍റിന് പരുക്കേറ്റിരുന്നു; സ്ഥിരീകരിച്ച് ഇറാൻ മാധ‍്യമം

''ഗിൽ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റനെ അനുകരിക്കാൻ ശ്രമിക്കുന്നു''; വിമർശിച്ച് ജൊനാഥൻ ട്രോട്ട്