ബിനോയ് വിശ്വം
തിരുവനന്തപുരം: സിപിഐക്കാർ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്കാർ ഫണ്ട് വാങ്ങിക്കാണും. എന്നാൽ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വെള്ളാപ്പള്ളി പറഞ്ഞാൽ പണം തിരികെ നൽകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിനെയോ, മറ്റ് ഏതെങ്കിലും പാർട്ടിയേയോ മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല.
വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ മുഖ്യമന്ത്രിയുടെ കാഴ്ചപാടാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്‍റെ നിലപാട് ഞാൻ പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു