ബിനോയ് വിശ്വം

 
Kerala

ഭാര്യയ്ക്കും മക്കൾക്കും യുകെ പൗരത്വമുണ്ടെന്ന വ്യാജ പ്രചരണം; സൈബർ സെല്ലിൽ പരാതി നൽ​കി ബിനോയ്‌ വിശ്വം

ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനു കൊല്ലം അഞ്ചൽ സ്വദേശിക്കെതിരെയാണ് പ​രാ​തി

Namitha Mohanan

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്‍റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും യുകെ പൗരത്വമുണ്ടെന്ന വ്യാജ പ്രചരണത്തിൽ ബിനോയ്‌ വിശ്വം സൈബർ സെല്ലിൽ പരാതി ന​ൽ​കി. ഫെയ്സ്ബുക്കിലൂടെ പ്രചരണം നടത്തിയതിനു കൊല്ലം അഞ്ചൽ സ്വദേശിക്കെതിരെയാണ് പരാതി.

ബിനോയ്‌ വിശ്വത്തി​ന്‍റെ ഭാര്യ ഷൈല സി. ജോർജ്, മക്കളായ രശ്മി, സൂര്യ എന്നിവർക്കു യുകെ പൗരത്വമുണ്ടെന്ന് കാട്ടിയാണ് വ്യാജ പ്രചരണം നടത്തിയത്.

കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്താനും തന്നെ വ്യക്തിഹത്യ നടത്താനും വേണ്ടിയാണ് ഈ പ്രചരണമെന്ന് ബിനോയ്‌ വിശ്വം പരാതിയിൽ ആരോപിച്ചു. ഐടി ആക്ട് അനുസരിച്ചും ക്രിമിനൽ വകുപ്പുകൾ പ്രകാരവും കേസ് എടുക്കണമെന്നു ബിനോയ്‌ വിശ്വം പൊലീസിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

വടകര ലഹരി കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ