.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: ഡോ. വി. വേണുവിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനൊപ്പം സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വന്ത് സിന്‍ഹയെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി.
നിലവില്‍ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. ഒപ്പം നേരത്തെ ആരോഗ്യ വകുപ്പില്‍ നിയമിച്ച് മണിക്കൂറുകള്‍ക്കം മാറ്റിയ മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്കി. കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാര്‍ ബിശ്വനാഥ് സിന്‍ഹയ്ക്ക് പകരം പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനു വനിതാ ശിശുക്ഷേമ വകുപ്പിന്റെ അധിക ചുമതല കൂടി നല്കി. കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായ സഞ്ജയ് എം. കൗളിന് ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്കി. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതലയും നല്കി.
ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെക്രട്ടറിയായ ഡോ. രത്തന്‍ യു. കേല്ക്കറിനു പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിനു ടൂറിസം വകുപ്പിന്റെ അധിക ചുമതലയും നല്കി. മൃഗസംരക്ഷണ വകുപ്പ് ഡയറക്റ്റര്‍ ഡോ. എ. കൗശിഗനെ ലാന്റ് റവന്യു കമ്മിഷണറായി നിയമിച്ചു. കമ്മിഷണറായി ചുമതല വഹിക്കുന്നതിനോടൊപ്പം ദുരന്തനിവാരണം, സ്റ്റേറ്റ് പ്രോജക്റ്റ് മാനെജര്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്റ്റ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്റ്റര്‍ തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിക്കും. സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പ് ഡയറക്റ്റര്‍ സീരാം സാംബശിവ റാവു ഡയറി ഡെവലപ്പ്മെന്റ് വകുപ്പിന്റെ അധിക ചുമതല നല്കി. റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബി.അബ്ദുല്‍ നാസറിന് ഹൗസിങ് ബോര്‍ഡ് കമ്മിഷണര്‍, സെക്രട്ടറി തുടങ്ങിയ അധിക ചുമതല കൂടി നല്കി.
പട്ടികജാതി വികസന വകുപ്പ് ഡയറക്റ്റര്‍ ഗോപാലകൃഷ്ണന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്റ്ററായി അധിക ചുമതല നല്കി. കായിക യുവജനകാര്യ വകുപ്പ് ഡയറക്റ്റര്‍ പ്രേം കൃഷ്ണനെ പൊതുമരാമത്ത് വകുപ്പില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് ഡയറക്റ്ററായും നിയമിച്ചു. മലപ്പുറം ജില്ലാ വികസന കമ്മിഷണറായ രാജീവ് കുമാര്‍ ചൗധരിയെ കായിക യുവജനകാര്യ വകുപ്പ് ഡയറക്റ്ററായും നിയമിച്ചു. സിവില്‍ സര്‍വീസ് അക്കാദമിയുടെ ഡയറക്റ്ററായി അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.