Kerala

ശക്തൻ മാർക്കറ്റ് വികസനത്തിൽ അഴിമതി; തൃശൂർ കോർപ്പറേഷനെതിരേ ബിജെപി

ബിജെപിയുടെ പരാതിയിൽ വസ്തുതയില്ലെന്നും പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും കോർപ്പറേഷൻ നേതൃത്വം

തൃശൂർ: മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തൻ മാർക്കറ്റിനനുവദിച്ച 1 കോടിയുടെ വികസന പദ്ധതി കോർപ്പറേഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി രംഗത്ത്.

എന്നാൽ, ബിജെപിയുടെ പരാതിയിൽ വസ്തുതയില്ലെന്നും പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും കോർപ്പറേഷൻ നേതൃത്വം വ്യക്തമാക്കി. പദ്ധതിയുടെ എസ്റ്റിമേറ്റ് പ്രകാരം കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

ശക്തൻ മാർക്കറ്റിന്‍റെ വികസനത്തിന്‍റെ ഭാഗമായി പുതിയ കുടിവെള്ള ടാങ്കുകളും ശുചിമുറിയും നിർമിക്കാനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് സുരേഷ് ഗോപി അനുവദിച്ചിരുന്നത്.

രണ്ടു കെട്ടിടങ്ങളാണ് ഇതിനായി നിർമിക്കേണ്ടത്. ഒരു കെട്ടിടത്തിന്‍റെ പകുതി നിർമാണം പൂർത്തിയായി. അടുത്ത കെട്ടിടം വേണ്ടെന്ന് കോർപ്പറേഷൻ കരാറുകാരോട് നിർദേശിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ