'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

 
BJP flag- file
Kerala

വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപ്പൂജ‍്യം, എൽകെജി നിലവാരം പോലുമില്ല: ബിജെപി

ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസാണ് ബജറ്റെന്ന് എം.ടി. രമേശ് പറഞ്ഞു

Aswin AM

തൃശൂർ: വി.ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച കന്നി ബജറ്റിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. മുഖ‍്യമന്ത്രി കസേരയിൽ ആളുമാറിയെന്നല്ലാതെ നയത്തിൽ മാറ്റമുണ്ടായില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ പറഞ്ഞു. ബജറ്റ് വട്ടപൂജ‍്യമാണെന്നും എൽകെജി നിലവാരം പോലുമില്ലെന്നും പാർട്ടി നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും വിമർശിച്ചു.

യുഡിഎഫിന്‍റെ കവല പ്രസംഗത്തോട് ഉപമിക്കാവുന്നതായിരുന്നു ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രസംഗ മത്സരം ഉണ്ടായിരുന്നുവെങ്കിൽ പുരസ്കാരം സതീശന് നൽകാമായിരുന്നുവെന്നും ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസാണ് ബജറ്റെന്നും എം.ടി. രമേശ് ആഞ്ഞടിച്ചു. നേരത്തെ ബജറ്റിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമാന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്.

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ