ആനന്ദ് തമ്പി, രാജീവ് ചന്ദ്രശേഖർ

 
Kerala

തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്‍റെ ആത്മഹത‍്യ: പ്രതികരിച്ച് ബിജെപി നേതാക്കൾ

ആനന്ദിന്‍റെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജില്ലാ അധ‍്യക്ഷന് നിർദേശം നൽകിയതായി ബിജെപി സംസ്ഥാന അധ‍്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ

Aswin AM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് ജീവനൊടുക്കിയ ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ‌ പ്രതികരിച്ച് ബിജെപി നേതാക്കൾ. ആനന്ദിന്‍റെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജില്ലാ അധ‍്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ‌ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്‍റെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആനന്ദിനെ തനിക്ക് വ‍്യക്തിപരമായി അറിയില്ലെന്ന് ബിജെപി നേതാവ് വി.വി. രാജേഷ് പ്രതികരിച്ചു. പുറത്തുവന്ന കാര‍്യങ്ങൾ പരിശോധിക്കുമെന്നയിരുന്നു വി. മുരളീധരൻ പറഞ്ഞത്. ആർഎസ്എസ്- ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുമോയെന്ന് മുരളീധരൻ മാധ‍്യമങ്ങളോട് ചോദിച്ചു.

ബിജെപി നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് ജീവനൊടുക്കിയത്. ആർഎസ്എസ്- ബിജെപി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നുമായിരുന്നു ആനന്ദിന്‍റെ കുറിപ്പിൽ പറഞ്ഞിരുന്നത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതൽ പേർ വോട്ട് ചെയ്തുവെന്ന ആരോപണത്തിന് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജനെ അധ‍്യാപന ജോലിയിൽ നിന്ന് വിദ‍്യാഭ‍്യാസവകുപ്പ് പുറത്താക്കി

പൊലീസ് ഉദ‍്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ ആത്മഹത‍്യ ചെയ്ത നിലയിൽ കണ്ടെത്തി

ഡൽഹി സ്ഫോടനം; അൽ ഫലാ സർവകലാശാലക്കെതിരേ കൂടുതൽ കേസുകൾ ചുമത്തി

കോൽക്കത്തയിൽ താണ്ഡവമാടി ജഡേജ; രണ്ടാം ഇന്നിങ്സിൽ പൊരുതാനാവാതെ ദക്ഷിണാഫ്രിക്ക