ഗോപു പരമശിവൻ
കൊച്ചി: കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.സജീവ ബിജെപി പ്രവർത്തനായിരുന്ന ഗോപുവിനെതിരെ ബിജെപിയുടെ കോൾ സെന്‍റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു. ഗോപുവിന്‍റെ ഇടപാടുകളെ കുറിച്ചായിരുന്നു പരാതി. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടിയും പാർട്ടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഗോപുവിനെ പുറത്താക്കിയതായി ജില്ലാ പ്രസിഡന്‍റ് അറിയിച്ചത്.
യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു. എന്നാൽ യുവമോർച്ച ഏതെങ്കിലും സംഘടന നടപടി എടുത്തതായി അറിയിച്ചിട്ടില്ല. ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നും, ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചുവെന്നും മർദനമേറ്റ യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു. ഗോപുവിന്‍റെ ഷർട്ട് ഇസ്തിരി ഇടുന്നതിനായി മേശപ്പുറത്ത് ഇരുന്ന ഹെൽമെറ്റ് താഴെ വച്ചതിനായിരുന്നു അവസാനമായി മർദിച്ചതെന്ന് യുവതി പറഞ്ഞു.
സംഭവത്തിൽ ഗോപു പരമശിവനെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് കാട്ടി ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.