ബിന്ദു വിനയകുമാർ, ശോഭാ സുരേന്ദ്രൻ

 
Kerala

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബിന്ദു വിനയകുമാറിന് സസ്പെൻഷൻ

സംസ്ഥാന നേതൃത്വത്തിന്‍റെതാണ് നടപടി

Aswin AM

തിരുവനന്തപുരം: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്‍റ് ബിന്ദു വിനയകുമാറിനെ സസ്പെൻഡ് ചെയ്തു. രാജീവ് ചന്ദ്രശേഖർ അധ‍്യക്ഷനായ സംസ്ഥാന നേതൃത്വത്തിന്‍റെതാണ് നടപടി.

നേരത്തെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബിന്ദു പൊലീസിൽ പരാതി നൽകിയിരുന്നു. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശവും പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം കണ്ണാടി തരുവക്കുറിശിയിൽ ബിജെപി പ്രവർത്തക ഒരു വയോധികയ്ക്ക് 5000 രൂപ നൽകുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും ശോഭയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് പിന്നിൽ ബിന്ദുവാണ് എന്നാരോപിച്ചാണ് ശോഭ സുരേന്ദ്രൻ ഭീഷണിമുഴക്കിയത്.

നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്ന് ഭീഷണിമുഴക്കുന്നതും കേൾക്കാം. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ്. വിവാദത്തിനു പിന്നാൽ ബിന്ദുവാണെന്നും കോടതി കയറ്റുമെന്നും ഭീഷണിയുണ്ട്. സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.

ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓൺലൈനായി പരാതി നൽകിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽനിന്ന് മത്സരിച്ചിരുന്നു. അന്നു മുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

സിപിഎം കലാപമുണ്ടാക്കാൻ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

നടി ട്വിഷ ശർമയുടെ മരണം; മുൻ ജഡ്ജി ഗിരിബാല സിങ് അറസ്റ്റിൽ

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

''തിരുവനന്തപുരം നഗരത്തിന് നാണക്കേട്''; ഇഡിയെ ആക്രമിച്ചതിൽ വി.വി. രാജേഷ്