.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: റബ്ബർ വില കൂട്ടിയാൽ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാറ്റത്തിന്‍റെ സൂചനയാണിത്. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ ഉപയോഗിച്ച് അധികാരത്തിൽ കേറിയ സിപിഎമ്മും കോൺഗ്രസും കർഷകരെ വഞ്ചിച്ചു. മോദി സർക്കാർ ഘട്ടം ഘട്ടമായി റബ്ബർ വില കൂട്ടുകയാണ്. മോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വരണം. എന്നാൽ മാത്രമേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്‍റെ വികസനം പൂർണമായും ലഭ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പിന്‍റെ പ്രതികരണത്തോടുള്ള ഗോവിന്ദന്‍റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കർഷകർക്കൊപ്പം നിൽക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദനെന്നും സുരേന്ദ്രനും ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലും ബിജെപി വരുമെന്ന മോദിയുടെ പ്രസ്താവനയെ കേരളം ഒന്നാകെ ഏറ്റെടുക്കുകയാണ്. ഇത് മനസിലാക്കി തെറ്റായ പ്രചരണം ഉണ്ടാക്കുകയാണ് കോൺഗ്രസും സിപിഎമ്മും ചേർന്ന്. നരേന്ദ്ര മോദി സർക്കാരിന്‍റെ ഭരണത്തിൽ കേരളത്തിലെ വിശ്വാസി സമൂഹം സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.