Kerala

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് ആർവൈഎഫ് പ്രവർത്തകർ

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന ബോട്ട് വിതരണ പദ്ധതിക്ക് കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ആർവൈഎഫ് പ്രവർത്തകർ. കേന്ദ്ര ഫിഷറീസ് മന്ത്രി പാർഷോത്തം രൂപാല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ശക്തികുളങ്ങരയിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മത്സ്യത്തൊഴിലാളികളെ കൈ പിടിച്ചുയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നായിരുന്നു മത്സ്യബന്ധന ബോട്ടുകളുടെ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്‍റെ സ്വന്തം സൈന്യത്തിന് വേണ്ടി കേരളത്തിൽ തന്നെ യാനം നിർമ്മിക്കാനായത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. ഈ ബോട്ടുകളെ മെയ്‌ഡ് ഇൻ കേരള എന്ന് പറയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 51 മത്സ്യ മാർക്കറ്റുകൾ നവീകരിക്കാൻ 137.81 കോടി അനുവദിച്ചതായും പ്രഖ്യാപിച്ചു.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണ ജർമനിയിലെത്തിയത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്

അടൂരിലെ എട്ട് വയസുകാരിയുടെ മരണകാരണം ഷിഗല്ലയെന്ന് സംശയം

വാഗ്ദാനങ്ങളുടെ പേരിൽ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ചാൽ നടപടി: തെരഞ്ഞെടുപ്പു കമ്മിഷൻ‌

വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖം ഓ​ണ​സ​മ്മാ​ന​മാ​യി ക​മ്മീ​ഷ​ൻ ചെയ്യും: മന്ത്രി വി.എൻ. വാസവൻ

പലിശ നിരക്ക്: റിസർവ് ബാങ്ക് കടുത്ത തീരുമാനത്തിലേക്ക്?