ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

 
Kerala

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെ‍ഡ് അലര്‍ട്ട്

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നൽകിയത്. 2403 അടി ആണ് ഡാമിന്‍റെ സംഭരണ ശേഷി. റൂൾ കർവ് പ്രകാരം 2379.5 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ ഈ സമയത്ത് ഉള്ളതിനേക്കാൾ ജലനിരപ്പ് ഇപ്പോൾ ഡാമിലുണ്ട്.

വ്യഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. നിലവിൽ 2 ഷട്ടറുകൾ 75 സെന്‍റീമീറ്റർ ഉയർത്തിയിരിക്കുകയാണ്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

അതേസമയം, ബാണസുര സാഗർ (90.37%) കൂടാതെ സംസ്ഥാനത്ത് വിവിധ ഡാമുകളിൽ റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷോളയാർ (98.1%), മാട്ടുപെട്ടി (93.4%), പൊന്മുടി (93.3%), കുട്ട്യാടി ( 98.7%), പോരിങ്ങൽ കൂത്ത് (73.7%), കല്ലാർകുട്ടി ( 95.2%), ലോവർ പെരിയാർ (97. 2%), മൂഴിയാർ (90.3%)

"തെരുവുനായകളെ നിങ്ങൾ ഏറ്റെടുത്തോളൂ, മനുഷ്യന് വഴി നടക്കണം''; മൃഗസ്നേഹികളോട് ഹൈക്കോടതി

പാക് ആക്രമണത്തിൽ അനാഥരായ 22 കുട്ടികളെ രാഹുൽ ഗാന്ധി ദത്തെടുക്കും

പാറശാല സിഎസ്ഐ ലോ കോളെജിൽ ക്ലാസിനിടെ സീലിങ് തകര്‍ന്ന് വീണു; വിദ്യാർഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്!

കനത്ത മഴ, പ്രളയം; ചൈനയിൽ 30 മരണം, 80,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഇടിവ് തുടർന്ന് സ്വർണവില; 73,000 ത്തിലേക്ക്!