കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ

 
Kerala

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തി

Namitha Mohanan

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകിയതായി പരാതി. മണിമല സ്വദേശി ജോമി ജോസഫിന്‍റെ മൃതദേഹമാണ് അഴുകിയത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്.

തുടർന്ന് ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്തെടുത്തപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം ചീര്‍ത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തി. ജീവനക്കാർ കേടായ ഫ്രീസറിലേക്കാണ് ജോമിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.

2 ഫ്രീസറുകളാണ് കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഉണ്ടായിരുന്നത് അതിൽ ഒരെണ്ണം കഴിഞ്ഞ കുറെ നാളുകളായി തകരാറിലാണ്. ഇതറിയാമായിരുന്നിട്ടും ജീവനക്കാർ ശ്രദ്ധിക്കാതെ ജോമിയുടെ മൃതദേഹം കേടായ ഫ്രീസറിൽ വയ്ക്കുകയാരുന്നു. നിലയിൽ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ മുന്‍കൂട്ടി തീര്‍ക്കണമെന്ന് എസ്ബിഐ

വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

രണ്ട് മാസത്തിനിടെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലുമായി ആപ്പിൾ

എണ്ണവില കുറഞ്ഞു, വിപണിയിൽ മുന്നേറ്റം