എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

 
Kerala

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്

Namitha Mohanan

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടര്‍ന്ന് യുവാവ് കായലിൽ ചാടുകയായിരുന്നു. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു എക്സൈസ് സംഘം.

യുവാവിനൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ സിംഗപ്പൂർ പര്യടനത്തിന് തുടക്കമായി

ഓപ്പറേഷൻ തൂഫാൻ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം, ഒന്നാം സമ്മാനം ഒരുലക്ഷം

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് ഡിറ്റർജന്‍റ് പൗഡർ; 40 കുട്ടികൾ ആശുപത്രിയിൽ

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോട് കൂടിയ അവധി; ചരിത്രപരമായ മാറ്റവുമായി വിജയ് സർക്കാർ

കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു