കൊച്ചി കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം

 
Baby - Representative Image
Kerala

കൊച്ചി കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം

മൃതദേഹത്തിൽ നിന്ന് പൊക്കിൾ കൊടി മുറിച്ചു മാറ്റിയിട്ടില്ല.

നീതു ചന്ദ്രൻ

കൊച്ചി: കൊച്ചി കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത് ചെറിയ രീതിയിൽ അഴുകിത്തുടങ്ങിയ മൃതദേഹത്തിൽ നിന്ന് പൊക്കിൾ കൊടി മുറിച്ചു മാറ്റിയിട്ടില്ല. കുട്ടിയെ ജനിച്ച ഉടനെ ഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം.

വേലിയേറ്റ സമയത്ത് ഒഴുകി വന്നതായിരിക്കാമെന്നും പൊലീസ് പറയുന്നു ആൺകുഞ്ഞിന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. മറൈൻ ഡ്രൈവിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിൽ എത്തിച്ചിരിക്കുകയാണ് മൃതദേഹം. കുട്ടിയെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ