പത്തനംതിട്ട കലക്റ്ററേറ്റിൽ വീണ്ടും ബോംബ് ഭീഷണി
representative image of bomb- getty images
പത്തനംതിട്ട: പത്തനംതിട്ട കലക്റ്ററേറ്റിൽ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്‌യുടെ വസതിയിൽ ബോംബ് വയ്ക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത‍്യേക സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. മുൻപും കലക്റ്ററേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കണമെന്ന് കലക്റ്റർ എസ്പിക്ക് നിർദേശം നൽകി.