കൊല്ലം സിജെഎം കോടതിക്കും കോഴിക്കോട് മെഡിക്കൽ കോളെജിനും ബോംബ് ഭീഷണി

 

representative image- google gemini

Kerala

കൊല്ലം സിജെഎം കോടതിക്കും കോഴിക്കോട് മെഡിക്കൽ കോളെജിനും ബോംബ് ഭീഷണി

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര‍്യങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്

Aswin AM

തിരുവനന്തപുരം: കൊല്ലം സിജെഎം കോടതിക്കും കോഴിക്കോട് മെഡിക്കൽ കോളെജിനുമെതിരേ ബോംബ് ഭീഷണി. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര‍്യങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവസ്ഥലത്ത് നിലവിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിവരുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 1.10ന് മുൻപായി സ്ഫോടനം നടക്കുമെന്നായിരുന്നു കൊല്ലം സിജെഎം കോടതിക്ക് ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളെജ് പ്രിൻസിപ്പലിനായിരുന്നു സന്ദേശം ലഭിച്ചത്.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ

പരസ്യ മദ്യപാനം തടഞ്ഞു; ഗൂണ്ടയുടെ ആക്രമണത്തിൽ എസ്ഐ കൊല്ലപ്പെട്ടു