മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു, ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ കേസ്
കൊച്ചി: ശിശുസംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പോലീസ് അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനക്കാരിയായ 14 വയസുള്ള കുട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.