വാഗമണ്ണിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

 

file

Kerala

വാഗമണ്ണിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ബസിൽ തമിഴ്നാട് സ്വദേശികളായ ഇരുപതിലധികം വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം

കോട്ടയം: വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വ‍്യാഴാഴ്ച വൈകിട്ട് ഏഴേകാലോടെ പുള്ളിക്കാനം ഡിസി കോളെജിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിൽ തമിഴ്നാട് സ്വദേശികളായ ഇരുപതിലധികം വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു.

പരുക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.

കോളെജിന്‍റെ തന്നെ കോമ്പൗണ്ടിലേക്കാണ് ബസ് മറിഞ്ഞത്. അപകട സമയം പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും മഴയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വാഗമൺ ഭാഗത്ത് നിന്നും കോളെജിലേക്ക് വരും വഴിയായിരുന്നു അപകടം.

ജമ്മു കശ്മീരിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വീടു തകർന്നു വീണു; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

സ്വർണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് 1,200 രൂപയുടെ വർധന

സംസ്ഥാനത്ത് മഴ തുടരും; 2 ജില്ലകളിൽ യെലോ അലർട്ട്

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാവില്ല

കണ്ണൂർ കീഴറയിൽ സ്ഫോടനം; മരിച്ചത് മാട്ടൂൽ സ്വദേശിയെന്ന് സൂചന, കേസെടുത്ത് പൊലീസ്