Kerala

മലപ്പുറത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്

തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന ബസും മലപ്പുറത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്

മലപ്പുറം : തിരൂർ ക്ലാരി മൂച്ചിക്കലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് വിവരം.

തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന ബസും മലപ്പുറത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ബസുകളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിക്കുകയും ഇതിനു പിന്നിലുണ്ടായിരുന്ന കാർ അപകടത്തിൽപെട്ടു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ