Kerala

49 തദ്ദേശവാര്‍ഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തും

ജൂണ്‍ ആറ് മുതല്‍ 21 വരെ പുതുതായി പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും.

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളില്‍ ഒഴിവുള്ള 49 തദ്ദേശവാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും.

ജൂണ്‍ ആറ് മുതല്‍ 21 വരെ പുതുതായി പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 6 മുനിസിപ്പാലിറ്റി വാര്‍ഡ്, 37 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം