കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

 
Kerala

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

സ്കൂട്ടർ കാറിന്‍റെ പിൻഭാഗത്തെ ടയറിനടിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു

കോതമംഗലം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്. ആലുവ - മൂന്നാർ റോഡിൽ നങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം.

കോതമംഗലത്തേക്കു വന്ന കാറ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.റാഡോ കമ്പനിയുടെ മതിലും തകർന്നിട്ടുണ്ട്. സ്കൂട്ടർ കാറിന്‍റെ പിൻഭാഗത്തെ ടയറിനടിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.ഗുരുതര പരുക്കേറ്റ മുഹമ്മദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:പാനിപ്ര കോനേത്താൻ റംല മക്കൾ:അൽത്താഫ്,അൽന ഫാത്തിമ

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണം