Fake news on Thiruvananthapuram voting machines malfunctioned 
Kerala

വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരേ കേസ്; മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

എല്ലാത്തരം സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുള്ളതായി കേരള പൊലീസ് അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരേ കേസെടുത്ത് പൊലീസ്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർ നൽകിയ പരാതിയിലാണ് നടപടി. നടപടിയെടുത്തതിനു പിന്നാലെ ഓൺലൈൻ ചാനലിൽ നിന്നും വാർത്ത നീക്കം ചെയ്യുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.

എല്ലാത്തരം സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുള്ളതായി കേരള പൊലീസ് അറിയിച്ചു.പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ തെറ്റുധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

നിമിഷ പ്രിയയുടെ മോചനം: സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്രം

"പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി"; സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ

വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി

യുഎസിലെ ചികിത്സ കഴിഞ്ഞു; മുഖ‍്യമന്ത്രി ചൊവ്വാഴ്ച തിരിച്ചെത്തും

തെന്നിന്ത‍്യൻ നടി സരോജാ ദേവി അന്തരിച്ചു