Representative Image 
Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി; ബെവ്കോ ജീവനക്കാർക്കെതിരേ കേസ്

സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും

കൊച്ചി: പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ്. അബ്കാരി നിയമപ്രകരം മൂവാറ്റുപുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നാലു വിദ്യാർഥികൾ മദ്യപിച്ച് പുഴയോരത്ത് കുഴഞ്ഞു കുഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സഹപാഠിയിൽ നിന്നും ലഭിച്ചതാണെന്നാണ് വിദ്യാർഥികൾ ആദ്യം പറഞ്ഞത്. പിന്നീട് മൂവാറ്റ്പുഴ ബെവ്കോയിൽ നിന്നും വിദ്യാർഥികൾ‌ വാങ്ങിയതാണെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരേ കേസെടുക്കുകയായിരുന്നു. പതിനെട്ടു വയസ് പൂർത്തിയാവാത്തവർക്ക് മദ്യം നൽകരുതെന്നതാണ് അബ്ക്കാരി നിയമം. അത് ലംഘച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ പ്രായപൂർത്തിയാവാത്ത ആർക്കും മദ്യം നൽകിയിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി