ജയസൂര‍്യക്കെതിരായ കേസ്: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍റെ മൊഴിയെടുക്കും 
Kerala

ജയസൂര‍്യക്കെതിരായ കേസ്: ബാലചന്ദ്രമേനോന്‍റെ മൊഴിയെടുക്കും

നടി നൽകിയ പരാതിയിൽ പേരുള്ളവരുടെ മൊഴികളാകും രേഖപ്പെടുത്തുക

Aswin AM

തിരുവനന്തപുരം: നടൻ ജയസൂര‍്യക്കെതിരായ ലൈംഗിക അതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍റെ മൊഴി രേഖപ്പെടുത്തും. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപെടുന്ന സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോൻ ആയിരുന്നു. സെക്രട്ടേറിയറ്റിൽ വച്ച് നടന്ന ഷൂട്ടിങ്ങിനിടെ അതിക്രമം നടത്തിയെന്നാണ് കേസ്.

നടി നൽകിയ പരാതിയിൽ പേരുള്ളവരുടെ മൊഴികളാകും രേഖപ്പെടുത്തുക. സംഭവത്തിൽ ജാമ‍്യമില്ല വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടി 7 പരാതിയാണ് ജയസൂര‍്യ ഉൾപ്പെടെയുള്ളവർക്കെതിരെ നൽക്കിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിൽ വച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ നടിയെ കടന്നു പിടിച്ച് ചുംബിച്ചു എന്നാണ് കേസ്. ഐപിസി 354,354എ,509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ‍്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

ആഗോള അയ്യപ്പസംഗമം; ചെലവ് വരവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ഋഷഭ് ഷെട്ടി ചിത്രത്തെയും പിന്നിലാക്കി; ബോക്സ് ഓഫിസിൽ കുതിപ്പ് തുടർന്ന് സർവം മായ

ജനനായകന് റിലീസ് അനുമതി; U/A സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

കപ്പൽ അപകടം; എംഎസ്‌സി കമ്പനി നഷ്ടപരിഹാര തുക കെട്ടിവച്ചു

കേരളത്തിന് റെയിൽവേയുടെ പുതുവർഷ സമ്മാനം; 15 സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്