എം.എം. ലോറൻസ് 
Kerala

എം.എം. ലോറൻസിന്‍റെ മകളുടെ അഭിഭാഷകർക്കെതിരെ കേസ്

മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്

Aswin AM

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്.

കൃത‍്യനിർവഹണം തടസപ്പെടുത്തൽ, അതിക്രമിച്ചുകയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുക്കൊടുക്കുന്നതുമായി സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന ഉപദേശകസമിതി യോഗത്തിനിടെ അതിക്രമിച്ചുകയറിയെന്നാണ് പരാതി. ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം നടത്തണമെന്ന മകൾ ആശ ലോറൻസിന്‍റെ ആവശ‍്യം സമിതി തള്ളിയിരുന്നു.

"തരം താഴ്ന്ന നിലപാട്"; മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക് മാത്രം": രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി