നന്ദകുമാർ
കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ സമൂഹമാധ‍്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള വിഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരേ കേസെടുത്തു. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 65എ തുടങ്ങിയ വകുപ്പുകൾ ചുമത്തി കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്.
നന്ദകുമാർ വെള്ളിയാഴ്ച തന്‍റെ യൂട‍്യൂബ് ചാനലിലും സമൂഹ മാധ‍്യമങ്ങളിലും പങ്കുവച്ച വിഡിയോയാണ് കേസിന് കാരണമായതെന്നാണ് പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്.
അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടും കൂടിയ വിഡിയോ പ്രചരിപ്പിച്ചുയെന്നാണ് എഫ്ഐആർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ‍്യമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരേയുള്ള പ്രതികരണമെന്ന തരത്തിലായിരുന്നു ക്രൈം നന്ദകുമാറിന്‍റെ വിഡിയോ.