Case filed against special school principal for brutally beating differently-abled 16-year-old  
Kerala

ഭിന്നശേഷിക്കാരനായ 16കാരനു ക്രൂരമർദനം: സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

കുട്ടിക്ക് ക്രൂരമായ മർദനമേറ്റതായി ഡോക്ടറും സ്ഥിരീകരിച്ചിരുന്നു

Ardra Gopakumar

പത്തനംതിട്ട: ഭിന്നശേഷിക്കാരനായ 16കാരനു സ്പെഷ്യൽ സ്കൂളിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. തിരുവനന്തപുരം വെള്ളാര സ്നേഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.

തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16കാരനാണ് മർദനമേറ്റത്. ശരീരമാസകലം മർദനമേറ്റപ്പാടുകൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിക്ക് ക്രൂരമായ മർദനമേറ്റതായി ചാത്തങ്കരി പി എച്ച് സി യിലെ ഡോക്ടറും സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകുകയായിരുന്നു. 2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്.

ബംഗളുരൂ വാഹനാപകടം; 7 പേർക്ക് ദാരുണാന്ത്യം

ശബരിമല സ്വർണക്കൊള്ള; എഫ്ഐആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി

ലഡാക്കിന് സംസ്ഥാന പദവിയില്ല; ടെറിട്ടോറിയൽ കൗൺസിൽ നിർദേശം നേതാക്കൾ തള്ളി

മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് ഈടാക്കിയത് 4,818 കോടി; റിപ്പോർട്ട് സഭയിൽ

പ്രധാനമന്ത്രിക്ക് ഇനി പുതിയ അഡ്രസ്; ഓഫിസ് സേവാ തീർഥിലേക്ക് മാറ്റി