മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്

 
Kerala

മകളെയും ബന്ധുവിനെയും വെട്ടിക്കൊന്ന കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും വെട്ടികൊലപ്പെടുത്തിയത്

Jisha P.O.

കാസർകോട്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ‌ തെളിവെടുപ്പ് നടത്തും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുക്കുക.

രണ്ടാം തീയതിയാണ് 18 വയസ് മാത്രമുള്ള ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും വെട്ടികൊലപ്പെടുത്തിയത്. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്ക് തർക്കമാണ് രണ്ട് കൊലപാതകങ്ങളിൽ കലാശിച്ചത്.

ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ