സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം: സർക്കുലർ 
Kerala

സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം: സർക്കുലർ

പൊതു ഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുലർ പുറത്തിറക്കിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് സർക്കുലർ. പൊതു ഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുലർ പുറത്തിറക്കിയത്. ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാവുന്ന സമയം അവരുടെ പക്കൽ എത്ര തുകയുണ്ടെന്നും വിലപിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെയാണെന്നുമുള്ള വിവരങ്ങൾ ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് സർക്കുലറിലെ നിർദേശം.

ഇക്കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പു വരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.

സംസ്ഥാനത്ത് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സർക്കാർ ഓഫീസുകളിൽ ഈ രജിസ്റ്ററുകൾ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്