Kerala

നെടുമങ്ങാട് മാർക്കറ്റിൽ 2 ടൺ പഴകിയ മത്സ്യം പിടികൂടി

പരിശോധനയിൽ 15 വാഹനങ്ങളിലെത്തിച്ച മത്സ്യമാണ് ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നു വിൽപ്പനയ്ക്കായി എത്തിച്ച 2 ടൺ പഴകിയ മത്സ്യമാണ് പിടികൂടിയത്. പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.

നെടുമങ്ങാട്ട് പഴകിയ മത്സ്യം വിൽക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് വ്യാഴാഴ്ച രാത്രി ഭക്ഷ്യ സുരക്ഷ സ്ക്വാഡും ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും സംയുക്തമായി പരിശോധന നടത്തിയത്.

പരിശോധനയിൽ 15 വാഹനങ്ങളിലെത്തിച്ച മത്സ്യമാണ് ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് വാഹനങ്ങളടക്കം പിടിച്ചെടുക്കുകയായിരുന്നു.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ