Kerala

തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ൽ നീ​ക്കം: അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

ഖ​ന​ന​മ​ല്ല പ്ര​ള​യം ഒ​ഴി​വാ​ക്കാ​നു​ള്ള മ​ണ്ണ് നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു

ajeena pa

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ​യി​ലെ തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. കേ​ര​ള മി​ന​റ​ൽ​സ് ആ​ൻ​ഡ് മെ​റ്റ​ൽ​സ് ലി​മി​റ്റ​ഡി​ന് (കെ​എം​എം​എ​ൽ) ഇ​തി​നാ​യി അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, ഖ​ന​ന​മ​ല്ല പ്ര​ള​യം ഒ​ഴി​വാ​ക്കാ​നു​ള്ള മ​ണ്ണ് നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സ്പി​ൽ വേ​യി​ൽ ത​ട​സ​മി​ല്ലാ​തെ വെ​ള്ളം ഒ​ഴു​കാ​നു​ള്ള മ​ണ്ണ് നീ​ക്കം മാ​ത്ര​മെ​ന്നും കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

മ​ണ്ണ് നീ​ക്ക​ത്തി​ന്‍റെ മ​റ​വി​ൽ ഖ​ന​നം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. ഇ​ത് ത​ട​യ​ണ​മെ​ന്ന് കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്. ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ൾ​ക്ക് കോ​ട​തി നേ​ര​ത്തെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ, സീ​തീ​ലാ​ൽ എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. അ​ഭി​ഭാ​ഷ​ക​ൻ ജെ​യിം​സ് പി. ​തോ​മ​സാ​ണ് ഹ​ർ​ജി സു​പ്രീം കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത​ത്.

ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല സ്വർണമോഷണ കേസ്; മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ