Kerala

മുഖ്യമന്ത്രി വിദേശത്തേക്ക്: യുഎസ്, ക്യൂബ പര്യടനത്തിന് കേന്ദ്രത്തിന്‍റെ പച്ചക്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ജൂൺ 8 മുതൽ 18 വരെയാണ് യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

അമെരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യുഎസിൽ ലോക കേരള സഭാ മേഖല സമ്മേളനവും പിന്നെ ലോക ബാങ്ക്‌ പ്രതിനിധികളുമായി ചർച്ചയും നടത്തും.

നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യുഎഇ യാത്ര വേണ്ടെന്ന് വച്ചിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചതെന്ന് സൂചനയും പുറത്തുവന്നിരുന്നു.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

പ്രളയത്തിൽ വിറങ്ങലിച്ച് ബ്രസീൽ: 60 മരണം, 67 പേരെ കാണാതായി

കള്ളക്കടല്‍ പ്രതിഭാസം: മൂന്നു ജില്ലകളിൽ കടലാക്രമണം

ഇത്തവണയും വൈദ്യുതി ബില്ലിൽ ഇന്ധന സർ ചാർജ് ഈടാക്കും

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ