ആശ വർക്കർമാർമാരുടെ ഇൻസന്‍റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ച് കേന്ദ്രം
file image
തിരുവനന്തപുരം: ആശാവർക്കർമാരുടെ ഇൻസന്‍റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. പ്രതിമാസ ഇൻസന്‍റീവ് 2000 രൂപയിൽ നിന്നും 3500 രൂപയാക്കിയാണ് വർധിപ്പിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്സഭയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
വിരമിക്കൽ ആനുകൂല്യത്തിലും വർധനവ് വരുത്തിയിട്ടുണ്ട്. 20,000 രൂപയായിരുന്ന വിരമിക്കൽ ആനുകൂല്യം 50,000 രൂപയാക്കി ഉയർത്തി. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു. ആശ വർക്കർമാരായി 10 വർഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കാണ് ആനുകൂല്യത്തിന് അർഹത.