Kerala

ഭക്ഷ്യ സംസ്കരണരംഗത്ത് കർഷകരുടെ അവകാശങ്ങൾ ഉറപ്പുവരുത്തും : കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ

തിരുവനന്തപുരം: രാജ്യത്തെ ഭക്ഷ്യ സംസ്കരണമേഖല ആധുനികവത്കരിക്കുന്നതിനൊപ്പം കർഷകരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നു കേന്ദ്ര ഭക്ഷ്യസംസ്കരണ - ജൽ ശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ. തിരുവനന്തപുരത്ത്‌ പാപ്പനംകോട്ടെ സി എസ് ഐ ആർ - എൻ ഐ ഐ എസ് ടി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. എൻ ഐ ഐ എസ് ടിയുടെ പ്രവർത്തനങ്ങൾ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവതരണവും അദ്ദേഹം വീക്ഷിച്ചു.

എൻ ഐ ഐ എസ് ടി വളപ്പിൽ പ്രഹ്ളാദ് സിംഗ് പട്ടേൽ വൃക്ഷതൈ നട്ടു. വിവിധ ലാബുകളും അദ്ദേഹം സന്ദർശിച്ചു. എൻ ഐ ഐ എസ് ടിയിൽ വികസിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പ്രഹ്ളാദ് സിംഗ് പട്ടേലിനു വിവരിച്ചു കൊടുത്തു .

കേന്ദ്ര സഹമന്ത്രി പിന്നീട് കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദേശകാര്യ -പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരനെ സന്ദർശിച്ചു സുഖവിവരമാരാഞ്ഞു .

മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ

കോൺഗ്രസിനെതിരായ വീഡിയോ: ജെ.പി. നഡ്ഡയ്ക്കെതിരെ കേസ്

ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത്കൊണ്ടു; മഹാരാഷ്ട്രയില്‍ 11കാരന് ദാരുണാന്ത്യം

സംവിധായകൻ ഹരികുമാർ അന്തരിച്ചു

50% സംവരണ പരിധി ഉയർത്തും, ആവശ്യമുള്ളത്ര കൊടുക്കും: രാഹുൽ ഗാന്ധി