Chandy Oommen  file
Kerala

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്യും

രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ ചടങ്ങ്.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താത്കാലികമായി നിർത്തിവച്ച സമ്മേളനമാണ് വീണ്ടും തുടങ്ങുന്നത്.

അതേസമയം, ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പുതുപ്പള്ളി ഹൗസിൽ നിന്നു കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേത്തുന്നത്.

ഈ മാസം 14 വരെ ചേരുന്ന 4 ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ, പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരെ ജനവിധി എന്നു ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. കൂടാതെ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ സഭാംഗമായ എ.സി. മൊയ്തീന്‍ പ്രതിയാക്കപ്പെടുമെന്ന സൂചനയുള്ളതിനാൽ ഈ വിഷയവും പ്രതിപക്ഷം ഉന്നയിക്കും. ഇഡിക്കു മുന്നിൽ ഹാജരാകാന്‍ ഉളളതിനാൽ മുന്‍ മന്ത്രിയും സിപിഎം എംഎൽഎയുമായ എസി മൊയ്തീന്‍ ഇന്ന് നിയമസഭയിൽ എത്തില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ