സണ്ണി ജോസഫ്, ചന്ദ്രൻ തില്ലങ്കേരി

 
Kerala

മന്ത്രി സണ്ണി ജോസഫിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി

മന്ത്രിയുടെ ബന്ധുവായിരുന്ന ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം

Aswin AM

തിരുവനന്തപുരം: വൈദ‍്യുതി മന്ത്രി സണ്ണി ജോസഫിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരിയെ നിയമിച്ചു. മന്ത്രിയുടെ ബന്ധുവായിരുന്ന ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവിൽ കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ മട്ടന്നൂരിൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.

നേരത്തെ പാർട്ടി ഭാരവാഹികളായിരുന്ന നിരവധി പേരുടെ അപേക്ഷ തള്ളിയായിരുന്നു ബെന്നി തോമസിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടതോടെ ബെന്നി തോമസ് രാജി വയ്‌ക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരും മന്ത്രിക്കെതിരേ വിമർശനം നടത്തിയിരുന്നു.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി