വോട്ടു രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മനും കുടുംബവും മാധ്യമങ്ങൾക്കു മുന്നിൽ 
Kerala

'20 വർഷമായി കുടുംബത്തെ വേട്ടയാടുന്നു, ആരോഗ്യസ്ഥിതി ഡയറിയിൽ എഴുതിയിരുന്നു, സമയമാകുമ്പോൾ പുറത്തുവിടും’

''തനിക്ക് പിതാവ് ദൈവസമനാണ്, സത്യത്തിന്‍റെ മുഖം പുറത്തുവരും'' അദ്ദേഹം പറഞ്ഞു

കോട്ടയം: 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണെന്ന് ഉമ്മൻ‌ ചാണ്ടിയുടെ മകനും പുതപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഉമ്മൻചാണ്ടി കഴിഞ്ഞ ഒക്‌ടോബർ ആദ്യവാരം ഡയറിയിൽ കുറിപ്പ് എഴുതി വച്ചിട്ടുണ്ട്. സമയമാകുമ്പോൾ അത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

''തനിക്ക് പിതാവ് ദൈവസമനാണ്, സത്യത്തിന്‍റെ മുഖം പുറത്തുവരും'' അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126 -ാം നമ്പർ ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 7 മണിക്കാരംഭിച്ച് പോളിംങ് 4 മണിക്കൂർ പിന്നിടുമ്പോൾ 30 ശതമാനത്തിലെത്തി നിൽക്കുകയാണ്. കനത്ത പോളിങ്ങാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്