ജെറോമിക് ജോര്‍ജ്, ഷീബാ ജോർജ്ജ്, വി വിഘ്നേശ്വരി 
Kerala

3 ജില്ലകളിലെ കളക്ടർമാർക്കു സ്ഥലംമാറ്റം; ശ്രീറാം വെങ്കിട്ടരാമന്‍ ധനകാര്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി

നടപടി ജോയിയുടെ മരണത്തിൽ ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സർക്കാർ‌ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണതൊഴിലാളി മരിച്ചതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.

തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി.

പിന്നാക്കവിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കലക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമനം നൽകി. അടുത്തിടെ ശ്രീറാമിന്‍റെ ഭാര്യ രേണുരാജിനെ വയനാട് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറാക്കി നിയമനം നൽകിയിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ