ഐടിഐകളെ അടിമുടി മാറ്റും: മന്ത്രി ശിവൻകുട്ടി 
Kerala

ഐടിഐകളെ അടിമുടി മാറ്റും: മന്ത്രി ശിവൻകുട്ടി

10 സർക്കാർ ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തിയെന്ന് മന്ത്രി

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഐടിഐകളുടെ സംസ്ഥാനതല സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

കൂടുതൽ മികവ് കൈവരിക്കുന്ന തരത്തിലായിരിക്കും മാറ്റം കൊണ്ടുവരിക. ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും. അനുദിനം തൊഴിൽമേഖലകൾ വികസിച്ചുവരുന്ന കാലഘട്ടത്തിൽ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിദ്യാർഥികളിലെ അറിവും നൈപുണ്യവും വർദ്ധിപ്പിക്കാൻ അധ്യാപകരാണ് പ്രോത്സാഹനം നൽകേണ്ടത്. ഐടിഐ കളുടെ പഠന നിലവാരവും പരിശീലന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

ഐടിഐകളിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ട്രെയ്നികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി പ്ലേസ്മെന്‍റ് സെല്ലുകൾക്ക് പുറമേ ജില്ലാ തലത്തിലുള്ള സ്പെക്ട്രം ജോബ് ഫെയറുകൾ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുകയും ഇതിലൂടെ നിരവധി ട്രെയ്നികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളിൽ തൊഴിൽ ലഭ്യമാകുകയും ചെയ്യുന്നുണ്ട്. ഈ സർക്കാരിന്‍റെ കാലത്ത് പുതുതായി ആരംഭിച്ച 4 സർക്കാർ ഐടിഐകൾ ഉൾപ്പെടെ ആകെ 108 സർക്കാർ ഐടിഐകൾ വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ഈ സർക്കാരിന്‍റെ കാലത്ത് 10 സർക്കാർ ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വ്യാവസായിക പരിശീലന ഡയറക്റ്റർ സൂഫിയാൻ അഹമ്മദ് സംബന്ധിച്ചു.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്