.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Representative image 
Kerala

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ ഉറപ്പാക്കണം: ബാലാവകാശ കമ്മിഷൻ

ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിർദ്ദേശം നൽകി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.

കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മിഷന് ലഭിച്ച പരാതിയിന്മേലാണ് നടപടി.

വിദ്യാർഥികൾക്കു സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷൻ അംഗം എൻ. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 3 മാസത്തിനകം ലഭ്യമാക്കാനും നിർദ്ദേശം നൽകി.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ നിരത്തി വി. കുഞ്ഞികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മഴ വരുന്നു; വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്

കന്നി വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ഹൽവ'; ലക്ഷ്യം പങ്കാളിത്തം ഉറപ്പാക്കൽ

തമിഴ്നാട് പ്രചാരണ ചൂടിലേക്ക്; വിജയ്‌യും സ്റ്റാലിനും നാമനിർദേശ പത്രിക സമർപ്പിച്ചു

ബിജെപിയുടേത് ഇരട്ടത്താപ്പ് നയം; വിദേശ സംഭാവന നിയമഭേദഗതിയിൽ‌ ആശങ്ക അറിയിച്ച് ഓർത്തഡോക്സ് സഭ